Home app

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് വി.ഡി.സതീശന്‍

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന്‍. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സ്വാഭാവിക നീതി ലഭ്യമാക്കാതെയാണ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്യുന്നത്.

ഇത്രപ്രാധാന്യമുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും ഇതിന് ആറ് മാസം കാത്തിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.വിഷയത്തിന്റെ ഗൗരവ സ്വഭാവം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം വിഷയം പരിഗണിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top