സമരത്തിലാണെങ്കിലും പൂരത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ നഴ്സുമാരുടെ സേവനം ഉറപ്പാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ). സമരത്തിലാണെങ്കിലും മൂന്നില്‍ ഒന്ന് നഴ്സുമാര്‍ ജോലി ചെയ്യുമെന്നും സംഘടന വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് നഴ്സുമാര്‍ സമരം ആരംഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുഎന്‍എയോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആവശ്യം.
തൃശൂരില്‍ നഴ്സുമാരുടെ സേവനം ഉറപ്പാക്കുമെന്ന് യുഎന്‍എ
By
April 23, 2018 12:07 pm