Ernakulam

കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. 18 കിലോ എഫ്രിഡിനും 600 ഗ്രാം എന്‍അസൈറ്റല്‍ അന്ത്രാനിലിക് ആസിഡുമാണ് വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ സോണല്‍ യൂണിറ്റിന്റെ നിര്‍ദേശപ്രകാരം കൊച്ചി സബ്‌സോണ്‍ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ചായ എടുക്കാനുപയോഗിക്കുന്ന സമോവറിലാക്കി മയക്കുമരുന്നാണ് മലേഷ്യക്കു കടത്താനായിരുന്നു ശ്രമം. ഇത്തരത്തില്‍ പത്ത് സമോവറുകളാണ് പിടിച്ചെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top