പ്രയാര്‍ ഗോപാലകൃഷ്ണന്റെ മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്കാര ശൂന്യമായ ജല്പ്പനങ്ങള് ഉത്തരവദിത്വപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് ശരിയല്ല. പ്രയാറിന്റെ പ്രസ്താവന ശബരിമല ഭക്തരെയും സ്ത്രീ സമൂഹത്തേയും ഒരുപോലെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല എന്നും ശബരിമലയെ തായ്ലന്ഡ് ആക്കരുത് എന്നുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന.
ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ; പ്രയാര്‍ ഗോപാല കൃഷ്ണനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി
By
October 14, 2017 4:37 am