ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
വ്യക്തമായ ഉദ്ദേശത്തോടെയാണ് ശശികല ശബരിമലയില്‍ എത്തുന്നത്. ഒരുമാസത്തിനെ നാല് തവണ എന്തിനാണ് ഇങ്ങനെ പോകുന്നത്. ഗുരുസ്വാമിമാര്‍ പോലും ഇങ്ങനെ പോകുന്നില്ലല്ലോ എന്നും മന്ത്രി പറഞ്ഞു.
ഹര്‍ത്താല്‍ വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഭക്തരുടെ വാഹനങ്ങള്‍ പോലും തടയുകയാണെന്നും മന്ത്രി വ്യക്തമാക്കി.