Home app

തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഇല്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഇല്ലെന്ന് ഹൈക്കോടതി. മതംമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗ സെന്ററില്‍ ദേഹോദ്രവമേല്‍പ്പിച്ചെന്നും മാതാപിതാക്കള്‍ തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിനി ശ്രുതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എല്ലാം ഹേബിയസ് കോര്‍പ്പസ് കേസുകളും പെരുപ്പിച്ച് കാണിക്കരുതെന്നും കോടതി പറഞ്ഞു. കണ്ണൂര്‍ പരിയാരം സ്വദേശിയായ അനീസ് അഹമ്മദ് എന്ന യുവാവുമായി വിവാഹം കഴിച്ചതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കി. ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top