ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ദി റിമെയിന്‍സ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. ഓര്‍മയും സമയവും പ്രമേയമാക്കിയുള്ളതാണ് ഇഷിഗോയുടെ കൃതികള്‍. എ പെയില്‍ വ്യൂ ഓഫ് ദ ഹില്‍സ്(1982) ആണ് ആദ്യ രചന.
ദി റിമെയ്ന്‍സ് ഓഫ് ദി ഡേയടക്കം ഏഴ് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 1989ല്‍ മാന്‍ ബുക്കര്‍ പുരസ്കാരം നേടി. നാല് തവണ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷമാണ് ഇഷിഗുറോയെ തേടി സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയെത്തുന്നത്. നാല് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.