ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. കാലാ പെരും കാലാ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. അഫ്സലും സന്നിധാനന്തനും ചേര്‍ന്നാണ് ആലാപനം.
മിയ ജോര്‍ജാണ് നായികയായി എത്തുന്നത്. ശ്രിന്ദ, സലിം കുമാര്‍, വിജയരാഘവന്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഷാഫി, സച്ചി, നജിം കോയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്ലാേബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് നിര്‍മ്മാണം.