Home app

തങ്ങളെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി ശിവസേന നേതൃത്വം. തങ്ങളെ ദേശീയതയും രാജ്യസ്‌നേഹവും പഠിപ്പിക്കാന്‍ വരരുതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കി. മുബൈയിലെ ശവാജി പാര്‍ക്കില്‍ ദസറ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ഉദ്ധവിന്റെ കടുത്ത വാക്കുകള്‍.

ഞങ്ങളെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കരുത്.ഞങ്ങള്‍ക്ക് രാജ്യസ്‌നേഹം പഠിക്കേണ്ട ദിവസം ഇതെവരെ എത്തിയിട്ടില്ല. നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവര്‍ രാജ്യസ്‌നേഹികളും എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധരുമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഉദ്ധവ് പറഞ്ഞു. ജമ്മു കാശ്മീരില്‍ ബിജെപി പിഡിപിയുമായി ബന്ധം സ്ഥാപിച്ചതിനെയും താക്കറെ ചോദ്യം ചെയ്തു. എന്തു സൈദ്ധാന്തിക അടിത്തറയാണ് ഈ ബന്ധത്തിനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഹിന്ദുത്വം എന്ന വാക്ക് നിഷിദ്ധമായിരുന്ന കാലത്താണ് ശിവസേന ബിജെപിയുമായി ബന്ധം സ്ഥാപിക്കുന്നത്.ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടികൊണ്ട് ആവശ്യമില്ലെന്നും ബിജെപി കരുതിയാല്‍ നമുക്കു കാണാമെന്നും ഉദ്ധവ് ഭീഷണി മുഴക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top