Home app

നടിക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജ് വനിതാ കമ്മീഷന്‍ മുമ്പാകെ വിശദീകരണം നല്‍കി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന്‍ മുന്പാകെ വിശദീകരണം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ മുന്പാകെയാണ് വിശദീകരണം നല്‍കിയത്. ജോര്‍ജിന്റെ പരാമര്‍ശം തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

സ്പീക്കറുടെ അനുമതിയോടെയാണ് ജോര്‍ജിന്റെ മോഴിയെടുത്തത്. നടിക്കെതിരായ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തത്. ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് കമ്മീഷനു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top