ഹാദിയ കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്ത്തവരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വൃന്ദ കാരാട്ടിന് കുട്ടികളില്ലാത്തതുകൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ വേദനയറിയാന്‍ കഴിയില്ലെന്നും കുമ്മനം പറഞ്ഞു. ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ തയാറാകുമോയെന്നും കുമ്മനം ചോദിച്ചു. വിമര്‍ശനം ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആദ്യം മതം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.