Home app

രാജസ്ഥാനില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

രാജസ്ഥാനില്‍ 23 അംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ബികാനെര്‍ എന്ന സ്ഥലത്താണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്. ഡല്‍ഹിയില്‍ നിന്നുള്ള 28 വയസുകാരിക്കാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്.

സെപ്റ്റംബര്‍ 25-നാണ് സംഭവമുണ്ടായത്. ബികാനെറിന് സമീപം തന്റെ ഉടമസ്ഥതയിലുള്ള വസ്തു സ്ഥിതി ചെയ്യുന്നിടത്ത് പോയ ശേഷം യുവതി മടങ്ങാന്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയം ജയ്പുര്‍ റോഡിലെ ഖാട്ടു ശ്യാം മന്ദിര്‍ എന്ന സ്ഥലത്തു നിന്നും യുവതിയെ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവര്‍ യുവതിയെ സമീപത്തെ ഖനികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. മണിക്കൂറുകളോളം രണ്ടംഗ സംഘം യുവതിയെ പീഡിപ്പിച്ച ശേഷം മറ്റ് ആറ് സുഹൃത്തുക്കളെ സ്ഥലത്തക്ക് വിളിച്ചുവരുത്തി. ഇവര്‍ എത്തി പിന്നീട് തന്നെ പലാനാ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയും സംഘം ചേര്‍ന്ന് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി.

മണിക്കൂറുകള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷം 26ന് പുലര്‍ച്ചെ നാലിന് തട്ടിക്കൊണ്ടുപോയ സ്ഥലത്ത് തന്നെ സംഘം പെണ്‍കുട്ടിയെ ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 27ന് പോലീസ് തട്ടിക്കൊണ്ടുപോയ രണ്ടു പ്രതികള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നന്പര്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top