Home app

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു

വടക്കു കിഴക്കന്‍ സിറയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്. ജന. വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദെയര്‍ അല്‍ സോര്‍ പ്രവശ്യയിലെ സിറിയന്‍ സൈനിക ഔട്ട് പോസ്റ്റില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നഗരം തിരിച്ചു പിടിക്കാനുള്ള സൈനിക നീക്കങ്ങള്‍ നടന്നുവരവെയാണ് ആക്രമണമുണ്ടായത്. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസപോവ് പിന്നീട് മരണപ്പെട്ടു. കൂടുതല്‍പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top