Home app

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയം ; കുമ്മനം രാജശേഖരന്‍

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞത്. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി. ജയരാജനുപോലും നല്‍കാത്ത ആനുകൂല്യമാണ് പിണറായി തോമസ് ചാണ്ടിക്കു നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top