Home app

വോട്ടുബാങ്കുകളെകുറിച്ച് ചിന്തിക്കുന്നില്ലെന്ന് നരേന്ദ്ര മോദി

ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണാസിയില്‍ പശുധന്‍ ആരോഗ്യ മേള ഉദ്ഘാനടനം ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പശുധന്‍ ആരോഗ്യ മേളയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പശുധന്‍ ആരോഗ്യമേള സംഘടിപ്പിച്ചതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിന്ദിച്ചു.

എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം വികസനത്തിലാണെന്ന് കഴിഞ്ഞ ദിവസം മോദി വാരണാസിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top