Breaking News

പ്രധാനമന്ത്രി കേരളത്തിലെത്തി

കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ മോദി അല്‍പസമയത്തിനകം ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് പൊകും. 5ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും പങ്കെടുക്കും.

5.30-ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി.ജെ.പി. പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രവും മോദി സന്ദര്‍ശിക്കും. ക്ഷേത്രദര്‍ശനത്തിനുശേഷം എട്ടുമണിക്ക് എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top