Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോള്‍ സമാധാന പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018-ലെ സോള്‍ സമാധാന പുരസ്‌കാരം. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് പുരസ്‌കാരം.

1990ല്‍ സ്ഥാപിതമായ സോള്‍ സമാധാന പുരസ്‌കാരം ലഭിക്കുന്ന 14-ാമതു വ്യക്തിയാണ് നരേന്ദ്ര മോദി. ബഹുമതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും ലോക സമാധാനത്തിനും പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ ലോകം അംഗീകരിച്ചതായി രവീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിനു മുന്‍പു പുരസ്‌കാരം ലഭിച്ചിട്ടുള്ള പ്രമുഖര്‍. പ്രധാനമന്ത്രിക്കും സോള്‍ സമാധാന പുരസ്‌കാര ഫൗണ്ടേഷനും സൗകര്യപ്രദമായ ദിവസത്തില്‍ പുരസ്‌കാരം കൈമാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top