Home app

കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

കോട്ടയം ചങ്ങനാശേരിക്ക് സമീപം വാഴപ്പള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വടക്കേക്കര കടന്തോട് പരേതനായ മാത്യുവിന്റെ മകന്‍ ജിറ്റോ (17) ആണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തില്‍ തെരച്ചില്‍ തുടരുകയാണ്.

ഉച്ചയ്ക്ക് 12.30 ഓടെ വാഴപ്പള്ളി പഞ്ചായത്തിലെ വടക്കേക്കര റെയില്‍വേ ക്രോസിന് സമീപം ഉപയോഗ ശൂന്യമായ കുളത്തിലാണ് സംഭവമുണ്ടായത്. അവധി ദിവസമായതിനാല്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് കുളത്തില്‍ കുളിക്കാന്‍ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കുളത്തില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ജിറ്റോ മുങ്ങിപ്പോവുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top