Film News

ആരു ചെയ്ത പാപമിന്ന് പേറിടുന്നു രാമാ…??? രാമലീല പാടുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലായതിന്റെ ചര്‍ച്ച മുറുകുന്നതിനിടയിലാണ് ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം അടുത്തയാഴ്ച തീയേറ്ററുകളിലെത്തുമെന്ന വാര്‍ത്തയും പുറത്തുവരുന്നത്. സിനിമ കാണണോ കാണേണ്ടയോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയകളില്‍ കൊടുമ്പിരികൊള്ളുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാമലീലയിലെ ഓഡിയോ സോങ്ങാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

‘നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..’ എന്നു തുടങ്ങുന്ന വരികളില്‍ അണിയറക്കാര്‍ മറ്റെന്തൊക്കെയോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ്. ഹൃദയം തകരുന്ന വേദനയിലും മുഖത്തൊരു പുഞ്ചിരിയോടെ അയോദ്ധ്യ വിട്ട് പോകുന്ന ശ്രീരാമന്റെ അവസ്ഥയാണ് പാട്ടിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ഗോപി സുന്ദറും ഹരിഷ് ശിവരാമകൃഷ്ണനും ചേര്‍ന്നാണ് ആലാപനം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

ഗാനം കേള്‍ക്കാം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top