Cricket

ഓസീസിനെതിരായ മൂന്ന് ഏകദിന പരമ്പരയില്‍ ധവാന്‍ കളിക്കില്ല

ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനത്തിന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാല്‍ അവധി വേണമെന്ന് ധവാന്‍ അപേക്ഷിച്ചിരുന്നതിനാലാണ് താരത്തെ കളിയില്‍ നിന്ന് ഒഴിവാക്കിയത്.

17ന് ചെന്നൈയിലാണ് ആദ്യ മത്സരം. ധവാന് പകരമായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ലോകേഷ് രാഹുലോ അജിങ്ക്യ രഹാനെയോ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ചെയ്യാനും സാധ്യതയുണ്ട്.

അതേസമയം ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിലും ഏക ട്വന്റി-20യിലും ശിഖര്‍ ധവാന്‍ കളിച്ചില്ല. അമ്മയ്ക്ക് അസുഖമായതിനാല്‍ ലങ്കയില്‍നിന്ന് പരമ്പര തീരുംമുമ്പ് മടങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top