Film News

പുള്ളിക്കാരനിലെ മനോഹര പ്രണയ ഗാനം എത്തി

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറ. ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. കിളി വാതിലിന്‍ ചാരെ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ജയഗീതയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്‍ ആമിയാണ് ആലാപനം.

ആശാ ശരത്ത്, ദിലീഷ് പോത്തന്‍, ദീപ്തി സതി, ഇന്നസെന്റ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top