മമ്മൂട്ടി നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ രണ്ടാം വീഡിയോ ഗാനം പുറത്തെത്തി. ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരിക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസാണ് ആലാപനം.
മമ്മൂട്ടിക്കൊപ്പം ആശാശരത്തും ഗാനരംഗത്തെത്തുന്നുണ്ട്. എഫ്.ടി.എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.