പളനിസ്വാമി സര്‍ക്കാരിനെതിരെ വിശ്വാസവോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ദിനകരന് പക്ഷത്തെ എംഎല്‍എമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഉടനടി സഭ വിളിച്ചു ചേര്‍ത്ത് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് എംഎല്‍എമാര്‍ കോടതിയെ അറിയച്ചു.
വിശ്വാസവോട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കോടതി ദിനകരന് പക്ഷത്തെ എംഎല്‍എമാര്‍ക്ക് അനുമതി നല്കി.
234 അംഗ നിയമസഭയില്‍ പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര് വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരന് പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗര്‍ണറെ കണ്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.