നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം ഗണേഷ്കുമാര് എം.എല്‍.എ പറഞ്ഞത് ഇടതുമുന്നണിയുടെ അഭിപ്രായമല്ല.
ഗണേഷ് കുമാര്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എ മാത്രമാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായവുമുണ്ടാകാം. അതൊന്നും ഇടതുമുന്നണിയുടെ അഭിപ്രായമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരണത്തിലെങ്കില്‍ ഇത്തരം നടപടികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.