Breaking News

ടിടിവി ദിനകരന് തിരിച്ചടി; അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന എംഎല്‍എമാരുടെ ഹര്‍ജി കോടതി തള്ളി

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി. സ്പീക്കറുടെ നടപടി ശരിവെച്ച കോടതി എംഎല്‍എമാരുടെ ഹര്‍ജി തള്ളി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.

18 എംഎല്‍എമാരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ പോകണോ തെരഞ്ഞെടുപ്പ് നേരിടണോയെന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. വിധി തിരിച്ചടിയായി കാണുന്നില്ലെന്നും ആവശ്യമെങ്കില്‍ ഉപതെരഞ്ഞടുപ്പ് നേരിടുമെന്നും ദിനകരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top