Home app

രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ല. പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംവാദത്തിനിടെ ചോദിച്ചിരുന്നു. ധ്രുവീകരണത്തിന്റെ രാഷ്ട്രീയം അതിന്റെ ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നത്. ഇത് വളരെ ആപത്കരമാണ്. ഇത് ജനങ്ങളെ ഒറ്റപ്പെടുത്തുകയും അവരെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കുകയും ചെയ്യും. കശ്മീരില്‍ യുപിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ അധ്വാനം 30 ദിവസത്തെ എന്‍ഡിഎ ഭരണം കൊണ്ട് തകര്‍ത്ത് കളഞ്ഞു. കശ്മീര്‍ വീണ്ടും കലാപഭൂമിയായി മാറിയെന്നും രാഹുല്‍ സംവാദത്തിനിടെ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top