ലഖ്നോ: കോണ്‍ഗ്രസ് നേതാവും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധി റായ്ബറേലി ലോക്സഭാ മണ്ഡലത്തിലും കന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ നേരിടുന്നത് കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിങ്ങിനെയാണ്.
നാമ നിര്‍ദ്ദേശപത്രിക സമര്പ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ യോഗി ആദിത്യനാഥ് അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അമേഠിയില്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതി ഇറാനിയുടെ എതിരാളി.