സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലെ സണ്ണി ലിയോണിന്റെ ഐറ്റം സോംഗ് നേരത്തെ പുറത്തെത്തിയിരുന്നു. ട്രിപ്പി ട്രിപ്പി എന്ന പാട്ടില്‍ അതീവ ഗ്ലാമറസായാണ് സണ്ണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി.
സരയ്യ എഴുതിയ ഗാനത്തിനു സംഗീതം സച്ചിനും ജിഗറും ചേര്‍ന്ന ജോഡിയാണു നല്‍കിയത്. നേഹ കക്കാര്‍, ബെന്നി ദയാല്‍, ബ്രിജേഷ് ശാന്തില്യ, സന്ദീപ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.