ഗാന്ധി കുടുംബത്തിന്റെ ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറ പറ്റിച്ച് മികച്ച വിജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നേടിയത്. ‘അമേഠിയില്‍ ഇനി പുതിയ പ്രഭാതമാണെന്ന്’ സ്മൃതി ഇറാനി ജനങ്ങളോട് നന്ദി പറഞ്ഞ് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
‘ഒരു പ്രതിജ്ഞയ്ക്കുള്ള പുതിയ പ്രഭാതമാണ് അമേഠിയില്‍. വികസനത്തില്‍ നിങ്ങളുടെ വിശ്വാസമര്‍പ്പിച്ചു. നന്ദി അമേഠി’- സ്മൃതി ട്വീറ്റ് ചെയ്തു.