ജാര്‍ഖണ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഖുറ്റി ജില്ലയിലെ റാനിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
കാടിനുള്ളില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ 24ല്‍ 18 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് വിവരം.