അസാധുവാക്കിയ 1000, 500 നോട്ടുകള്‍ എണ്ണുന്നതിന് മെഷിന് ഉപയോഗിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നല്‍കിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ വിഭവശേഷി അനാവശ്യമായി ഉപയോഗിക്കാന്‍ ഇടയാക്കുമെന്ന് ബാങ്ക് മറുപടിയായി നല്‍കിയിരുന്നു. സെന്‍ട്രല്‍ ബാങ്കും ഇത്തരത്തില്‍ നോട്ട് എണ്ണുന്ന മെഷിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 30ന് പുറത്തിറക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 15.38 ലക്ഷം കോടി രൂപ തിരികെ എത്തിയതായി വ്യക്തമാക്കിയിരുന്നു. അതായത് അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.