പതിനാല് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ഫെബ്രുവരി വരെ സ്കൂളില്‍ പോയിരുന്നു. എന്നാല്‍ ഇതിന് ശേഷം പെണ്‍കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധികൃതരാണ് ഇക്കാര്യം പുറത്തെത്തിച്ചത്. കുട്ടിയുടെ വിവാഹം ഗോത്രാചാരപ്രകാരം നടന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കുട്ടി താമസിക്കുന്ന കോളനിയില്‍ പുറത്തുനിന്നുള്ള ആളുകള്‍ സ്ഥിരമായി എത്താറുണ്ടെന്ന് ആറ് മാസം മുമ്പ് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പതിനാല് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു
By
September 11, 2017 7:01 am