കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളില്‍ ഇളവുകള്‍ വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 4.4 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്ക് 90 ബേസിക് പോയിന്റ് കുറച്ചു.നാണ്യപ്പെരുപ്പം സംരക്ഷിത നിലയിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
കൊറോണ സൃഷ്ടിച്ചത് മുമ്പില്ലാത്ത പ്രതിസന്ധി, സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നും ആര്‍ബിഐ.ഭവന, വായ്പ നിരക്കുകളും കുറയും.