Breaking News

മാര്‍ച്ച്‌ മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ റിസര്‍വ് ബാങ്ക് രംഗത്ത്.

ന്യൂഡൽഹി:മാര്‍ച്ച്‌, ഏപ്രില്‍ മാസത്തിനുള്ളില്‍ 100, 10, 5 രൂപ ഉള്‍പ്പെടെയുള്ള പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് (റിസര്‍വ് ബാങ്ക്) പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്നും വ്യക്തമാക്കി റിസ‍ര്‍വ് ബാങ്ക് രം​ഗത്ത്. മാര്‍ച്ച്‌ 2021 മുതല്‍ ഈ നോട്ടുകള്‍ നിരോധിച്ചേക്കും എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.

 

പിഐബി ഫാക്‌ട് ചെക്ക് ഇത് വ്യാജ വാ‍ര്‍ത്തയാണെന്ന് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും അതില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top