Home app

ഗുഡ്ഗാവ് കൊലപാതകം: പ്രിന്‍സിപ്പാളും അധ്യാപകരും അറസ്റ്റില്‍

ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ സ്‌കൂള്‍ ശൗചാചലയത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കും വെവ്വേറെ ശൗചാലയങ്ങള്‍ ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായുള്ള ശൗചാലയങ്ങള്‍ത്തന്നെയാണ് ജീവനക്കാരും ഉപയോഗിച്ചിരുന്നത്. സ്‌കൂളില്‍ സ്ഥാപിച്ചിരുന്നത സിസിടിവി കാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വിധത്തിലുള്ള പശ്ചാത്തല പരിശോധനകളും നടത്താതെയാണ് ബസ് ജീവനക്കാര്‍ അടക്കമുള്ളവരെ നിയമിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൂടുതല്‍ അധ്യാപകരെയും ജീവനക്കാരെയും ഇന്ന് ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്‌കൂളിലേയ്ക്ക് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top