Home app

ഗുഡ്ഗാവ് കൊലപാതകം: കേന്ദ്രസര്‍ക്കാരിനും സിബിഐക്കും സുപ്രീംകോടതിയുടെ നോട്ടീസ്

ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ക്കും സിബിഐക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ്. മൂന്ന് ആഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട പ്രദ്യുമ്നന്‍ താക്കൂറിന്റെ പിതാവ് വരുണ്‍ താക്കൂര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേസില്‍ നിരവധി പിഴവുകള്‍ സംഭവിച്ചെന്നും സ്‌കൂളിലെ സുരക്ഷാ സംവിധാനത്തിലെ വീഴ്ച മൂലമാണ് മകന്‍ മരിക്കാനിടയായതെന്നും വരുണ്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസര്‍ക്കിന് നോട്ടീസ് അയച്ചത്.

സുപ്രീം കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കേസില്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടാവുന്നതെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ വരുണ്‍ താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെള്ളിയാഴ്ച്ച സ്‌കൂളിലെ ശുചിമുറിയിലാണ് പ്രദ്യുമ്നന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top