Home app

ഗുര്‍മീതിന് അമിത ലൈംഗികാസക്തിയെന്ന് ഡോക്ടര്‍മാര്‍

ബലാത്സംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ച ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. മാനസികരോഗ വിദഗ്ദന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്.

പരിശോധനയില്‍ ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസികാവസ്ഥ പരിശോധിച്ചതിന് ശേഷം ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം. ഗുര്‍മീത് ലഹരിമരുന്നിന് അടിമയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top