Home app

ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാകും ഹര്‍ജി സമര്‍പ്പിക്കുക.

ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്. ജാമ്യക്കാര്യത്തില്‍ പോലീസ് ഇപ്പോഴും കടുത്ത നിലപാടിലാണെന്നാണ് സൂചന. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top