Home app

ജനാധിപത്യ രാജ്യത്ത് എന്ത് കഴിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും ; ബീഫ് വിഷയത്തില്‍ പിന്നേയും മലക്കംമറിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം

ബീഫ് വിഷയത്തില്‍ പിന്നേയും മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘ജനാധിപത്യരാജ്യത്ത് എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്’. അതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് കണ്ണന്താനം പറഞ്ഞു. കേന്ദ്രമന്ത്രി പദത്തിലെത്തിയതിനു തൊട്ടു പിന്നാലെ ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണന്താനം നടത്തിയ പ്രസ്താവന വലിയ വിവാദത്തിനു വഴി വച്ചിരുന്നു. വിദേശികള്‍ സ്വന്തം രാജ്യത്തു വച്ച് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നായിരുന്നു അന്ന് കണ്ണന്താനം പറഞ്ഞത്.

സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ടൂറിസം സഹമന്ത്രിയാണ് കണ്ണന്താനം. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുന:സംഘടനയിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ കണ്ണന്താനത്തിന് മന്ത്രിപദം ലഭിച്ചത്. കേരളത്തിലും ഗോവയിലും ജനങ്ങള്‍ക്ക് ബീഫ് കഴിക്കുന്നതില്‍ ഒരു തടസ്സവുമുണ്ടാകില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയാകുന്നതിന് മുന്‍പ് കണ്ണന്താനത്തിന്റെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top