തനിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയെ പരിഹാസിച്ചുതള്ളി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് വയസ്സായി അദ്ദേഹത്തിന് എന്തുമാകാം കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ് പറഞ്ഞിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സന്ദേശമാണ് ഇടതുപക്ഷത്തിന് അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കുന്നത്. സൗകര്യങ്ങള്‍ക്കായി കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുകയായിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും, വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.