Home app

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ; കാലിക പ്രാധാന്യമില്ലാത്ത വിഷയമെന്ന് കടകംപള്ളി സുരേന്ദ്രന്‍

അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ നിലപാടിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാലിക പ്രാധാന്യമില്ലാത്ത വിഷയമാണിതെന്നും ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1952ലെ ദേവസ്വം ബോര്‍ഡിന്റെ നിയമത്തിലെ ഒരു വാക്കോ വരിയോ എടുത്ത് ഈ ആവശ്യം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ല. ഗുരുവായൂരില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ഇതേക്കുറിച്ച് പ്രത്യേക ചര്‍ച്ചകളുടെ ആവശ്യമില്ലന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേത്ര പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തന്ത്രിമാരും ക്ഷേത്രോപദേശകസമിതിയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചര്‍ച്ച ചെയ്യണം. അഭിപ്രായസമന്വയമുണ്ടായാല്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top