Home app

ഗുര്‍മീതിന്റെ ആശ്രമത്തിലുപയോഗിക്കുന്നത് പ്ലാസ്റ്റിക് നാണയങ്ങള്‍

ബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച നാണയങ്ങള്‍ കണ്ടെടുത്തു. ഈ നാണയങ്ങള്‍ ഉപയോഗിച്ചാണ് സാമ്രാജ്യത്തിനകത്ത് ക്രയവിക്രിയങ്ങള്‍ നടക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്.

ഇവിടുത്തെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികള്‍ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളില്‍ ‘ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോടതിയുടെ മേല്‍നോട്ടത്തില്‍ വന്‍ സന്നാഹത്തോടെ സിര്‍സയില്‍ നടത്തുന്ന പരിശോധനയിലാണ് ഈ നാണയങ്ങള്‍ കണ്ടെടുത്തത്. കേന്ദ്ര സേനയുടേയും നൂറുകണക്കിന് പോലീസുകാരുടേയും അകമ്പടിയില്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍ നടത്തുന്ന റെയ്ഡില്‍ വന്‍ തോതില്‍ പണം കണ്ടെടുത്തിട്ടുണ്ട്.

800 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന ആശ്രമത്തിനുള്ളില്‍ ഒരു നഗരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഡംബര റെസ്റ്റോറന്റുകളുമടക്കമുണ്ട്. താജ്മഹലിന്റെയും ഈഫല്‍ ഗോപുരത്തിന്റെയും മാതൃകയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഗുര്‍മീത് റാം റഹീമിന്റെ വലിയ ചിത്രങ്ങളടങ്ങിയ കട്ടൗട്ടുകള്‍ വെച്ച് അലങ്കരിച്ചിരിക്കുകയാണ് എല്ലാ കെട്ടിടങ്ങളും. ഇതിനകത്തെ എല്ലാ ചട്ടങ്ങളും ജീവിത രീതികളും ഗുര്‍മീത് നിര്‍ദേശിക്കുന്ന രീതിയിലാണ്. അതിന്റെ ഭാഗമാണ് പ്രത്യേക നാണയവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top