Home app

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്ന് ചൈന

ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ പാകിസ്താന്‍ ഏറെ ത്യാഗങ്ങള്‍ വഹിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ. ഇക്കാര്യത്തില്‍ പാകിസ്താന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ ബീജിങ് സന്ദര്‍ശനത്തിനു ശേഷം ഇരുവരും ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് വാങ് ഇ ഇക്കാര്യം പറഞ്ഞത്.

ചില രാജ്യങ്ങള്‍ പാകിസ്താന്റെ ത്യാഗം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നും വാങ് കൂട്ടിച്ചേര്‍ത്തു. ആഗോള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാനപങ്കാളിയാണ് പാകിസ്താന്‍ എന്നു വാങ് ഇ പറഞ്ഞതായി പാകിസ്താന്റെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടി അവസനാനിച്ച് രണ്ടു ദിവസത്തനു ശേഷമായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ ചൈനാ സന്ദര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top