Home app

കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുന്നതു തുടരുമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി

കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുന്നതു തുടരുമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ബജ്വ. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. കാഷ്മീരിന് പാക്കിസ്ഥാന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ തന്നെയാണ് ബജ്വ ഇത്തരത്തില്‍ പ്രതികരിച്ചത്.

കാശ്മീരില്‍ നൂറുകണക്കിന് യുവാക്കള്‍ സമാധാനപരമായി നടത്തുന്ന പ്രതിരോധങ്ങള്‍ക്ക് പാക്കിസ്ഥാന്റയോ ആസാദ് ജമ്മു കാശ്മീരിന്റെയോ ഇടപെടല്‍ ആവശ്യമില്ല. എന്നാല്‍ കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് രാഷ്ട്രീയ , ധാര്‍മ്മീക, നയതന്ത്ര സഹായങ്ങള്‍ നല്‍കുന്നതും തുടരും. പാക്കിസ്ഥാനെ പഴിക്കുന്നതിനും യുവാക്കള്‍ക്ക് നേരെ അധികാരം പ്രയോഗിക്കുന്നതിനും പകരം കാശ്മീര്‍ പ്രശനത്തിന് ഇന്ത്യ രാഷ്ട്രീയമായും നയപരമായും പരിഹാരം കാണുകയാണ് വേണ്ടത്.ബജ്വ പറഞ്ഞു. ദക്ഷിണേഷ്യന്‍ പ്രദേശങ്ങളില്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top