Home app

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഏഴ് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ചുവിട്ടത്. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ഇന്‍ഗിഗോയുടെ പുണെ-കൊച്ചി, ദുബായ്-കൊച്ചി വിമാനങ്ങള്‍ കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു.

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സര്‍വീസില്‍ മാറ്റങ്ങളില്ല. മൂടല്‍മഞ്ഞ് മാറിയതിനെ തുടര്‍ന്ന് രാവിലെ 8.20 ഓടെയാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു തുടങ്ങിയത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ലാന്‍ഡിങ് ഒഴിവാക്കി വഴിതിരിച്ചുവിട്ടത്

ജെറ്റ് എയര്‍വേസിന്റെ ദുബായ്-കൊച്ചി, ദോഹ-കൊച്ചി, ഇന്‍ഡിഗോയുടെ ഹൈദരബാദ്-കൊച്ചി വിമാനങ്ങളും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനാകാതെ ഏറെ നേരം വട്ടമിട്ട് പറന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top