നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1.75 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.ഗള്‍ഫില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായാണ് 1.75 കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ജലാലുദീന്‍, ഇത്തിഹാദ് വിമാനത്തില്‍ അബൂദബിയില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശി അനസ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
മൂന്ന് യാത്രക്കാരില്‍ നിന്നായി 3.700 കിലോ സ്വര്‍ണമാണ് പിടികൂടിയത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ച നിലയിലുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.