Breaking News

നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി,വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനം നിലത്തിറക്കിയതിനാലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.

ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലായി.

എയര്‍ അറേബ്യ ജി9 – 426 വിമാനം സുരക്ഷിതമായി ഇറക്കിയതായി സിയാല്‍ അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 222യാത്രക്കാരും 7 ജിവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top