Film News

വെളിപാടിന്റെ പുസ്തകത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് നിര്‍മ്മാതാവ്

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഓണചിത്രമായി ഓഗസ്റ്റ് 31ന് തിയേറ്ററുകളിലെത്തിയ വെളിപാടിന്റെ പുസ്തകത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളെജ് അധ്യാപകന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. ‘അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top