Home app

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ആര്‍എസ്എസിനും ബിജെപിക്കും രൂക്ഷവിമര്‍ശനവുമായി രാഹുല്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുല്‍ ആരോപിച്ചു. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് പറഞ്ഞ രാഹുല്‍ തീവ്ര സ്വഭാവമുള്ള ശക്തികള്‍ക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top