Home app

ഗൗരി ലങ്കേഷ് വധം: ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് നല്‍കിയത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് മരിച്ച ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് അടക്കം ബന്ധുക്കള്‍ ആവശ്യമുന്നയിച്ചു.

ചൊവ്വാഴ്ച ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

സ്വകാര്യചാനലിലെ പരിപാടി കഴിഞ്ഞ് ഏഴരയോടെയാണ് ഗൗരി വീട്ടിലെത്തിയത്. ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. തലയ്ക്കും നെഞ്ചിലുമായി വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ പുരോഗമന ചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നല്‍കി. ഗൗരി ലങ്കേഷ് അടുത്തിടെയും തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും വധഭീഷണിയുള്ളതിന്റെ യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top